തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Jun 7, 2023 - 09:04
Jun 7, 2023 - 13:31
 0
തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

തൊടുപുഴയിൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പള്ളിച്ചിറ അൽ അസ്ഹർ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ.ആർ അരുൺ രാജാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ ഇന്നലെ രാത്രിയിലാണ് പത്തനാപുരം സ്വദേശിയായ അരുണ്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ മരിക്കാൻ പോവുകയാണെന്ന് കാട്ടി അരുൺ രാജ് ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതുകണ്ട സുഹൃത്തുക്കൾ തൊടുപുഴ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഹോസ്റ്റലിലെത്തി പരിശോധിച്ചപ്പോൾ അരുണിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കോളേജിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് സഹപാഠികൾ പറഞ്ഞു.മികച്ച പ്രകടനം കാഴ്ചവച്ച മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അരുൺ രാജെന്ന് കോളേജ് പ്രിൻസിപ്പൽ മെൽവിൻ അറിയിച്ചു.ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തെക്കുറിച്ച് അറിയില്ല.
അത്തരമൊരു സാഹചര്യം കോളേജിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും മെൽവിൻ സൂചിപ്പിച്ചു.അരുൺ രാജ് കുറച്ചുനാളായി മാനസിക സമ്മർദ്ദത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow