രാജകുമാരി ഖജനാപ്പാറയിൽ പൂച്ച പുലിയെ വാഹനം ഇടിച്ച നിലയിൽ കണ്ടെത്തി
രാജകുമാരി ഖജനാപ്പാറയിൽ പൂച്ച പുലിയെ വാഹനം ഇടിച്ച നിലയിൽ കണ്ടെത്തി. മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഖജനാപ്പാറയ്ക്കും ബൈസൺവാലിക്കുമിടയിൽ റോഡരികിൽ പൂച്ചപ്പുലിയെ പരിക്കുകളോടെ കണ്ടെത്തിയത്. പുലിയുടെ കുഞ്ഞാണോ എന്ന ആശങ്ക ഖജനാപ്പാറ മേഖലയിൽ ഭീതി പടർത്തി .
വാഹനം ഇടിച്ചതിനെ തുടർന്ന് നടുവിന് ഗുരുതരപരിക്കേറ്റ് സഞ്ചരിക്കുവാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ചികിത്സാ നൽകുന്നതിനായി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. ഒറ്റ നോട്ടത്തിൽ പുലിയുടെ കുഞ്ഞിനെപോലെ തോന്നുന്ന ഇവ കാട്ടുപൂച്ച, പൂച്ച പാക്കാൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. കോഴികളെ ഭക്ഷിക്കുന്നതിനായി ജനവാസ മേഖലയിൽ ഇവ സ്ഥിരമായി എത്താറുണ്ട്. അത്തരത്തിൽ ഇരപിടിക്കുന്നതിനായി എത്തിയപ്പോൾ വാഹനം ഇടിച്ചതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ് .