പിന്നാക്ക വികസന കമ്മിഷന്‍ സിറ്റിംഗ് 28 ന് എറണാകുളത്ത്
ദേവികുളം താലൂക്കില്‍ അധിവസിക്കുന്ന ഇല്ലത്ത് പിള്ള വിഭാഗത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിഷയം പരിഗണിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ജനുവരി 28 ന് രാവിലെ 11 മണിക്ക് എറണാകുളം മറൈന്‍ ഡ്രൈവിലുള്ള പി ഡബ്ലുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.



