ചരിത്ര പ്രസിദ്ധമായ പള്ളിക്കുന്ന് CSI പള്ളിയിൽ ആദ്യഫലപെരുന്നാളിനു തുടക്കം
പള്ളിക്കുന്ന് സെൻ്റ് ജോർജ് സിഎസ്ഐ ദേവാലയത്തിലെ ആദ്യഫലപ്പെരുനാളിനു തുടക്കമായി. കുട്ടിക്കാനത്ത് നിന്നു ആരംഭിച്ച പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോൺസൺ ഒറ്റത്തെങ്ങൽ പ്രദക്ഷിണം ആശീർവദിച്ചു. വിശ്വാസികൾക്കൊപ്പം
സിഎസ്ഐ ബിഷപ്പ് റൈറ്റ് റവ. ഡോ.ഉമ്മൻ ജോർജ്, ഇടവക വികാരി റവ. ലിജു എബ്രഹാം,കുട്ടിക്കാനം സെൻ്റ് ജോസഫ് മോൺസ്ട്രിയിലെ വികാരി ഫാ. സിബി ജോൺ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു. പള്ളിക്കുന്നിൽ പ്രദക്ഷിണം സമാപിച്ച ശേഷം ഫാ. സിബി ജോൺ തിരുനാൾ സന്ദേശം നൽകി. സ്നേഹ വിരുന്ന്, കലാപരിപാടികൾ, വെടിക്കെട്ട് എന്നിവയ്ക്കു ശേഷം നടന്ന തിരുക്കർമ്മങ്ങളിൽ ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് മുഖ്യ കാർമികത്വം വഹിച്ചു. റവ. ലിജു എബ്രഹാം സഹ കാർമികത്വം വഹിച്ചു.
ജനുവരി ഒന്നിന് രാവിലെ പത്തിന് ആദ്യഫലപ്പെരുന്നാൾ, സ്നേഹ വിരുന്ന്, ലേലം. രാത്രി ആറിന് ആരാധന, 7 മണിക്ക് ഗാനമേള.



