ബി.എസ്.എൻ.എൽ 4ജി ടവറുകൾ നിർമ്മാണ ഘട്ടത്തിലേക്ക്- ഡീൻ കുര്യാക്കോസ് എം.പി

Aug 12, 2023 - 18:33
 0
ബി.എസ്.എൻ.എൽ 4ജി ടവറുകൾ നിർമ്മാണ ഘട്ടത്തിലേക്ക്- ഡീൻ കുര്യാക്കോസ് എം.പി
This is the title of the web page

ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ മൊബൈൽ കവറേജും ഇൻറർനെറ്റും ലഭ്യമല്ലാത്ത 89 കേന്ദ്രങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്രത്തിൻറെ 75ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര ഗവൺമെൻറിൻറെ പ്രത്യേക പദ്ധതിയായി വിദൂര ഗ്രാമങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും ഇൻറർനെറ്റും മൊബൈൽ കവറേജും ലഭ്യമാക്കുന്നതിനായി പൂർണ്ണമായും കേന്ദ്രഗവൺമെൻറിൻറെ മുതൽ മുടക്കിൽ യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് (യു .എസ്.ഒ.എഫ്) ഉപയോഗിച്ചാണ് ടവറുകൾ സ്ഥാപിക്കുന്നത്. എല്ലാ ടവറുകളും 5 ജി ഉൾപ്പെടെയുള്ള ആധൂനിക സംവിധാനങ്ങളിലേക്ക് പരിവർത്തനപ്പെടുത്തുന്നതിന് കഴിയും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കവറേജ് ലഭ്യമല്ലാത്തതും അപരാപ്തവുമായ 184 ഗ്രാമങ്ങളിൽ ഉപയുക്തമാക്കാൻ കഴിയുന്ന 89 കേന്ദ്രങ്ങളിലാണ് ടവർ നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്. 50 കേന്ദ്രങ്ങൾ നിർമ്മാണം ആരംഭിക്കുന്നതിന് ബി.ഇ.പി.എൽ ന് കൈമാറിയിട്ടുണ്ട് .ഇടുക്കി ജില്ലയിലെ കവക്കുടി, കമ്മാളംകുടി, തായണ്ണൻ കുടി, കോഴിയളക്കുടി, വെലിയാംപാറക്കുടി, അമ്പലപടിക്കുടി, ചൂരക്കെട്ടൻ, നെല്ലിപ്പാറക്കുടി, മുല്ലക്കാനം, ഇന്ദിരാക്കോളനി, കാനക്കയം, പഴംമ്പിള്ളിച്ചാൽ, ആറാം മൈൽ കമ്പിലൈൻ, കുറത്തിക്കുടി, പുതുക്കുടി, നടുക്കുടി, ചെമ്പക്കാട്, ഇഡലിപ്പാറക്കുടി, ഇരിപ്പുകല്ലുകുടി കവക്കാട്ടുകുടി, കെപ്പക്കാട്, അഞ്ചുവീട് ടെമ്പിൾ, ഇരുട്ടാലക്കുടി, മ്ലാപ്പാറ, പീച്ചാട് ,കൊക്കരക്കുളം, പൊന്നെടുത്താൻ, പഴയ ദേവികുളം, അരുവിക്കാട് – ഇസ്റ്റ്, പെരിയവര- ആനമുടി, മെത്താപ്പ്, ഇരുമ്പുകുത്തിക്കവല,പട്ടയക്കുടി, മേമാരി, കണ്ണംപടി, തെക്കൻതോണി , മക്കുവള്ളി, നല്ലതണ്ണി, വഞ്ചിവയൽ, ശൂലപപ്ാറ, സന്യാസിയോട, ഇല്ലിചാരി ,പ്ലാമലക്കുടി, കുഞ്ചിപ്പെട്ടി, ആഞ്ചാം മൈൽ,തലമാലി,ഗ്രാമ്പി, അമലഗിരി, തീർത്തമലക്കുടി,ന്യൂ ചെണ്ടുവരെ, ചെണ്ടുവരെ ടോപ്, ചെണ്ടുവരെ പി.ആർ, കുണ്ടള. കന്നിമല ടോപ്, ചെണ്ട് വരെ നോർത്ത്, കടലാർ വെസ്റ്റ്, മുട്ടുകാട്, കൈതപ്പാറ, ചിറ്റുവരെ സൌത്ത് ,നെറ്റിക്കുഡി, സൈലൻറ് വാലി രണ്ട്,പാർവ്വതി ഹിൽസ്, ഒറ്റപ്പാറ,നടയാർ സൌത്ത്, കോളമാങ്കി, നെറ്റിമേട്, മുക്കുളം, പടമുഖം, ചെന്നാപ്പാറ എന്നീ സ്ഥലങ്ങളും എർണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിലെ ഇളമ്പ്ലാശ്ശേരി, കുഞ്ചിപ്പാറ, തലവച്ചുപാറ, ഇറിയംപെട്ടി , വെള്ളാരംകുത്ത് പിണ്ടിമനയിലെ ചെങ്കര, നാഗഞ്ചേരി, കവളങ്ങാട് തുടങ്ങിയ 10 കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രാരംഭ നടപടികൾ പൂർത്തികരിച്ചു വരുന്നു. സോയിൽ ടെസ്റ്റ്, സൈറ്റ് ലെവലിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കൂടാതെ കുരിശുപാറ, പെട്ടിമുടി ടോപ്, രാജമല ഫാക്ടറി, തെൻമല, , ലച്ചിമി എസ്റ്റേറ്റ്, സൈലൻറ് വാലി, ഗുണ്ടുമല ഫാക്ടറി, ഗുണ്ടുമല,എല്ലപ്പെട്ടി , നല്ലതണ്ണി എസ്റ്റേറ്റ് , പ്ലാമല, മുണ്ടൻമുടി, തിങ്കൾക്കാട് എന്നീ 13 കേന്ദ്രങ്ങൾ 3 ജി- യിൽ നിന്നും 4 ജി- ലേക്ക് പരിവർത്തനപ്പെടുത്തും. ആകെയുള്ള 89 ടവറുകളിൽ 17 എണ്ണം സ്വകാര്യ വ്യക്തികൾ വിട്ടു നൽകുന്നതും 13 എണ്ണം കേന്ദ്രനിർദ്ദേശത്തെത്തുടർന്ന് വനം വകുപ്പ് വിട്ടു നൽകേണ്ടതും 21 സ്ഥലങ്ങൾ കണ്ണൻ ദേവൻ കമ്പനി വിട്ടു നൽകുന്നതുമായ സ്ഥലത്താണ് നിർമ്മിക്കുന്നത്. കൊക്കരക്കുളം , പട്ടയക്കുടി തെക്കൻതോണി, കൈതപ്പാറ, അഞ്ചാംമൈൽ എന്നി അഞ്ച് കേന്ദ്രങ്ങൾക്ക് വനംവകുപ്പിൻറെ അംഗികാരം ലഭ്യമായിട്ടില്ല. പരിശ്രമങ്ങൾ നടന്ന് വരുന്നു. സ്വകാര്യ വ്യക്തികൾ വിട്ടുനൽകേണ്ട 17 എണ്ണത്തിൽ 14 എണ്ണം ബി.എസ്.എൻ.എല്ലിന് ലഭ്യമായിട്ടുണ്ട്. പൊന്നെടുത്താൻ പട്ടയഭൂമി അല്ലാത്തതിനാൽ റവന്യു വകുപ്പിൻറെ അനുമതിക്കായി ശ്രമം നടത്തി വരുന്നു. ഗ്രാമ്പിയിൽ സ്ഥലം ലഭ്യമാക്കുവാൻ പോബ്സൺ മാനേജ്മെൻറിനെ സമീപിച്ചിട്ടുണ്ട്. പീച്ചാട് ലഭ്യമായ സ്ഥലത്തിൻറെ ഔദ്യോഗിക രേഖകൾ ഇല്ലാത്തതിനാൽ പരിഹാര നടപടികൾ സ്വീകരിക്കണം. അപ്രോച്ച് റോഡിൻറെ ലഭ്യതയിലെ തടസ്സം മൂലം മുട്ടുകാട് നടപടികൾ മന്ദഗതിയിലാണ്. തടസ്സങ്ങളെല്ലാം പൂർത്തികരിച്ച് ഒക്ടോബറിൽ പണികൾ പൂർത്തികരിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow