കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിൽ ഒഴിവ്

Dec 18, 2025 - 07:31
 0
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിൽ ഒഴിവ്
This is the title of the web page

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ആര്‍എസിറ്റി) തസ്തികയിലെ ഒരു ഒഴിവിലേക്ക് എസ്്.സി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എസ്് സി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമ/എഞ്ചിനീയറിങ് ഡിഗ്രി എന്നിവയാണ് വേണ്ട യോഗ്യത.

 ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സി ക്ക് സമര്‍പ്പിക്കുന്ന മാത്യകയിലുള്ളതായിരിക്കണം. എസ് സി വിഭാഗത്തിലുള്ളവര്‍ക്ക് പ്രവ്യത്തി പരിചയം നിര്‍ബന്ധമല്ല. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പ് വരുത്തേണ്ടതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 22 ന് രാവിലെ 10 മണിയ്ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും (എസ്.സി വിഭാഗത്തിലുള്ളവര്‍), ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 272216.

What's Your Reaction?

like

dislike

love

funny

angry

sad

wow