ലഹരിക്കെതിരെയുള്ള "വേണ്ടട്ടോ ഡ്രഗ്‌സ്,പണി കിട്ടും" എന്ന ബോധവൽക്കരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി.
ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണ്യ വിദ്യാഭ്യാസ ശൃംഖലയായ ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
നവംബർ 1ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച “വേണ്ടട്ടോ ഡ്രഗ്‌സ് പണി കിട്ടും" എന്ന ലഹരിക്കെതിരെയുള്ള മുദ്രാവാക്യവുമായി കേരളത്തിന്റെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ബോധവത്കരണ റാലിക്കാണ് കട്ടപ്പനയിൽ സ്വീകരണം നൽകിയത്. കട്ടപ്പന ടൗൺ ചുറ്റി നടന്ന റാലി കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ ഫ്ളാഗ് ഓഫ് ചെയ്‌തു. ജി-ടെക്കിൻ്റെ പുതിയ ലോഗോ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ് പ്രകാശനം ചെയ്തു. ജി-ടെക്കിന്റേയും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടേയും നേതൃത്വത്തിൽ നടത്തപ്പെട്ട ലഹരി വിരുദ്ധ ബോധവത്കരണ റാലി കട്ടപ്പന അമർ ജവാൻ യുദ്ധ സ്‌മാരകത്തിൽ സമാപിച്ചു. ജി-ടെക്കിൻ്റെ കട്ടപ്പന സെന്റ്റർ ഡയറക്ടർ ഫാ.ജയിംസ് കുര്യൻ പുതിയപുരയിടത്തിൽ യുദ്ധസ്‌മാരകത്തിൽ പുഷ്‌പ ചക്രം അർപ്പിച്ചു. തുടർന്ന് കട്ടപ്പന എക്സൈസ് ഉദ്യോഗസ്ഥ രേഖ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വിമുക്ത ഭടന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ലഹരിക്കെതിരെയുള്ള സ്റ്റിക്കർ പതിച്ച ബലൂണുകൾ ആകാശത്തേക്ക് പറത്തി.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് വേറിട്ട ശ്രദ്ധേയമായി. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയെന്ന മാരക വിപത്തിനെതിരെ സമൂഹമനസാക്ഷിയെ ബോധവത്കരിക്കുന്നതിനായി നടത്തിയ റാലി കേരളത്തിൻ്റെ എല്ലാ ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ജി-ടെക്കിൻ്റെ 25-ാം വാർഷിക ദിനമായ 2026 ഫെബ്രുവരി 10ന് കോഴിക്കോട് സമാപിക്കും.

