ഇ.പി.എഫ് - ഇ.എസ്.ഐ സംയുക്ത അദാലത്ത് ഡിസംബര്‍ 27ന്

Dec 16, 2025 - 21:06
Dec 16, 2025 - 21:42
 0
ഇ.പി.എഫ് - ഇ.എസ്.ഐ സംയുക്ത അദാലത്ത് ഡിസംബര്‍ 27ന്
This is the title of the web page

ഇടുക്കി ജില്ലയിലുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ബോധവല്കരണ പരിപാടിയും പരാതിപരിഹാര അദാലത്തും 29 ന് രാവിലെ 9 മണി മുതല്‍ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ഹാളില്‍ നടക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പരാതികള്‍ മൂന്നാര്‍ ഇ.പി.എഫ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ 4 ന് മുന്‍പ് സമര്‍പ്പിക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഓഫീസിലും സമര്‍പ്പിക്കാം. 29ന് നേരിട്ട് ഹാജരായി സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക്: 9497401056/8921247470 (ഇ. എസ്. ഐ. സി), 8129683344 (പി. എഫ്)

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow