മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഭദ്രാസനദിനാഘോഷവും
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇടുക്കി ഭദ്രാസനത്തിന്റെ രൂപീകരണത്തിനും ഉന്നതിക്കും വേണ്ടി അത്യധ്വാനം ചെയ്ത പ്രഥമ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർന്നബാസ് തിരുമേനിയുടെ 13ാം ശ്രാദ്ധപ്പെരുന്നാളും , ഭദ്രാസന ദിനാഘോഷവും ആത്മീയ പ്രസ്ഥാനങ്ങളുടെ കുടുംബ സംഗമവും ശനിയാഴ്ച ചക്കുപള്ളം ഗത്സിമോൻ അരമന ചാപ്പലിൽ വച്ച് ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് , ഇടവക മെത്രാപ്പോലീത്ത അഭി സഖറിയ മാർ സേവേറിയോസ് എന്നീ പിതാക്കന്മാരുടെ മഹനീയ കാർമ്മികത്വത്തിൽ നടത്തും.കുടുംബ സംഗമത്തിൽ ഫാ.സജി മേക്കാട്ട് , ജോർജ്ജ് പുളിക്കൽ എന്നിവർ ക്ലാസ് നയിക്കുന്നതാണ്.

