തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌കൂളുകള്‍ക്ക് അവധി
പൊതുതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പടെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8 തിങ്കളാഴ്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കൂടാതെ കൗണ്ടിംഗ് സെന്ററുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബര്‍ 13 ശനിയാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 9 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.




