ഇടുക്കി ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി രതിഷ് വരകുമലയുടെ സ്ഥാനാർത്ഥി പര്യടനം നാളെ ആരംഭിക്കും
ഉപ്പുതറ: ഇടുക്കി ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി രതിഷ് വരകുമലയുടെ സ്ഥാനാർത്ഥി പര്യടനം നാളെ ആരംഭിക്കും ബി.ജെ.പി ഇടുക്കി സൗത്ത്ജില്ലാ അദ്ധ്യക്ഷൻ വി.സി വർഗ്ഗീസ്സ് പര്യടനം ഉദ്ഘാടനം ചെയ്യും. സമാപനപ സമ്മേളനം ഉപ്പുതറയിൽ ബി.ജെ.പി ഇടുക്കി സൗത്ത്ജില്ലാ ജനറൽ സെക്രട്ടറി കെ.കുമാർ ഉദ്ഘാടനം ചെയ്യും. നാളത്തെ പര്യടനം അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം ആറ് ഏക്കറിൽ 8.30 ന് ആരംഭിക്കും. പരപ്പ് ചപ്പാത്ത് , എന്നീ ജംഗ്ഷനുകൾ കഴിഞ്ഞാൽ ഉപ്പുതറ പഞ്ചായത്തിൽ പര്യടനം പ്രവേശിക്കും.
കരിന്തരുവി നാലാം മയിൽ കാപ്പിപ്പാൻ പശുപാറ കാറ്റാടി കവല പുതുക്കട ഒമ്പതേക്കർ വളകോഡ് കുവലേറ്റം ആശുപത്രിപ്പടി എന്നീ സ്ഥലങ്ങളിൽ പര്യടനം നടത്തി ആറുമണിക്ക് ഉപ്പുതറ ടൗണിൽ നാളത്തെ പര്യടനം സമാപിക്കും.
വിവിധ സ്ഥലങ്ങളിൽ ബിജെപി ജില്ലാജനറൽ സെക്രട്ടറി സി സന്തോഷ് കുമാർ, ഉപാധ്യക്ഷൻ അഡ്വക്കേറ്റ് സ്റ്റീഫൻ ഐസക്, ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് കെടി അനീഷ് ജനറൽ സെക്രട്ടറിമാരായ ബിനോജ് കുമാർ എപി,വിജയകുമാർ മണ്ഡലം ട്രഷറർ സജിൻ കെ നായർ,
യുവമോർച്ച ജില്ലാ അധ്യക്ഷൻ ഹരീഷ് പി എ , യുവമോർച്ച സംസ്ഥാന സമിതി അംഗം പി എസ് ശ്രീഹരി, വിവി വിനോദ് അയ്യപ്പൻകോവിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഒ എസ് ബിനു, ജനറൽ സെക്രട്ടറി മണികണ്ഠൻ, ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ കെ രാജപ്പൻ തുടങ്ങിയവർ സംസാരിക്കും.








