മൂന്നു ലിറ്റർ വാറ്റ് ചാരായവും കോടയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി
മൂന്നു ലിറ്റർ വാറ്റ് ചാരായവും കോടയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. തങ്കമണി പ്രകാശിന് സമീപം ചാരായം വാറ്റുന്നതിനിടയിലാണ് ശിവാനന്ദൻ , ജിജി എന്നിവരെ തങ്കമണി എക്സൈസ് സംഘം പിടികൂടിയത്.എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 400 ലിറ്റർ കോടയും മൂന്ന് ലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും ഉൾപ്പെടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഓണകച്ചവടം ലക്ഷ്യം വച്ചായിരുന്നു ചാരായ നിർമാണം.പ്രിവന്റീവ് ഓഫീസർ അനിൽ കെ എൻ, ഗ്രേഡ് പ്രിവന്റ് ഓഫീസർ വിനോദ് ടി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് വി ജെ, ജെയിംസ് മാത്യു, രാഹുൽ ഇ ആർ, സീനിയർ ഗ്രേഡ് ഡ്രൈവർ റെജി പി സി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.