കട്ടപ്പനയിൽ തിട്ടയിൽനിന്നും വീണ് ഗൃഹനാഥൻ മരിച്ചു.
കട്ടപ്പനയിൽ തിട്ടയിൽനിന്നും വീണ് ഗൃഹനാഥൻ മരിച്ചു. അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69) ആണ് മരിച്ചത്. ബുധൻ പകൽ 12 മണിയോടുകൂടിയാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടിയിൽനിന്നും വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌കാരം വ്യാഴം പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രാജി, കെ ആർ അനീഷ്(ഹെഡ് ലോഡ് ആൻഡ് ടീംബർ വർക്കേഴ്‌സ് യൂണിയൻ(സിഐടിയു) അന്പലക്കവല യൂണിറ്റ് അംഗം, കെ ആർ രെഞ്ചു. മരുമക്കൾ: അനന്ദൻ(തൂക്കുപാലം), മഞ്ചു(കോവിൽമല), രെഞ്ചു(ഗൗരി–പൈങ്കോട്ടൂർ).


