വാഴത്തോപ്പ് ഗിരിജ്യോതി സി എം ഐ പബ്ലിക് സ്കൂളിൽ നാലുവയസ്സുകാരി ഹെയ്സൽ ബെൻ ബസ് കയറി മരിച്ച സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്കൂൾ മാനേജ്മെൻറ്
രാവിലെ 9 മണിയോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ അപകടം ഉണ്ടായത്.പ്ലേ സ്കൂൾ വിദ്യാർത്ഥിനിയായ ഹെയ്സലും പരിക്കേറ്റ് അനേയും ക്ലാസ് മുറിയിലേക്ക് പോകുന്നതിനിടെ ബസ് മുന്നോട്ടു എടുത്തതാണ് അപകട കാരണം.
പതിനേഴാം നമ്പർ വാഹനത്തിൽ എത്തിയ കുട്ടികൾ ഇറങ്ങിയശേഷം മുമ്പോട്ടേക്ക് ഓടുകയായിരുന്നു.ഈ സമയം മുമ്പിലുണ്ടായിരുന്ന ബസ് കോമ്പൗണ്ടിൽ പുറത്തേക്ക് പോകാൻ എടുക്കവേ കുട്ടികളെ തട്ടിയിട്ടു. ഹെയ്സലിൻ്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. അനേയയുടെ കാലിനും ഗുരുതരമായി പരിക്കേറ്റു.അധ്യാപകരും,ആയമാരും ഉള്ളപ്പോഴാണ് സംഭവം നടന്നത്.ഇവർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ പോലീസും, മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുട്ടികളെ നിയന്ത്രിക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.ഗുരുതരമായി പരിക്കേറ്റ അനേയയേ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.ഹെയ്സൽ ബെന്നിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.






