കട്ടപ്പന ഇരുപതേക്കറിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളംമാക്കൽ ഉൽഘാടനം ചെയ്തു.
ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ദേവസ്വംമന്ത്രി രാജി വക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നാം തീയതി കട്ടപ്പന ഇരുപതേക്കറിൽ പ്രതിഷേധ ജ്വാല തെളിയിച്ചത്.കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളംമാക്കൽ ഉൽഘാടനം ചെയ്തു.ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ നെഞ്ചിനുള്ളിൽ തീരാവേദനയുമായാണ് പുതിയ മണ്ഡലകാലം ആരംഭിക്കുന്നത്.
ശബരിമലയിൽ സ്വർണം മാത്രമല്ല കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസവും ആചാരങ്ങളും കൂടെയാണ് പിണറായി ഭരണത്തിൽ നഷ്ടപ്പെട്ടതെന്നും എത്ര അയ്യപ്പ സംഗമങ്ങൾ നടത്തിയാലും അയ്യപ്പശാപത്തിൽ നിന്നും രക്ഷപെടാൻ പിണറായിക്കും കൂട്ടാളികൾക്കും കഴിയില്ല എന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ബെന്നി അല്ലേഷ് അധ്യക്ഷത വഹിച്ചു. ബിജു പൊന്നോലി, സണ്ണി കോലോത്ത്, ജോണി വടക്കേക്കര, അരുൺകുമാർ കാപ്പുകാട്ടിൽ, ഷിബു പുത്തൻപുര. ജിജി ചേലക്കാട്ട്, കെ എസ് സജീവ്, ബേബി വടയാറ്റ്,പാപ്പച്ചൻ അമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.




