ജില്ലയില്‍ ലഭിച്ചത് 30 നാമനിര്‍ദേശ പത്രികകള്‍
ഇടുക്കി ജില്ലയില്‍ ഇത് വരെ ലഭ്യമായത് 30 നാമനിര്‍ദേശ പത്രികകള്‍. വെള്ളിയാഴ്ച മുതലാണ് നാമനിര്‍ദേശ പത്രിക സ്വീകരിച്ച് തുടങ്ങിയത്. തിങ്കളാഴ്ച മാത്രം 29 പത്രികകള്‍ ലഭിച്ചു.
അടിമാലി-1, കൊന്നത്തടി-1, ശാന്തന്‍പാറ-4, പാമ്പാടുംപറ-1, നെടുംങ്കണ്ടം-4, രാജകുമാരി-8, ആലക്കോട്-4, കൊക്കയാര്‍-1, വണ്ടിപ്പെരിയാര്‍-1, തൊടുപുഴ മുനിസിപ്പാലിറ്റി -2, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്-1, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്-2 എന്നിങ്ങനെയാണ് തിങ്കളാഴ്ച (17) വരെ നാമനിര്‍ദേശ പത്രിക ലഭിച്ച കണക്കുകള്‍.




