വടം വലി മത്സര സംസ്ഥാന ജേതാക്കൾക്ക് അനുമോദനവും ആഹ്ളാദ പ്രകടനവും നടത്തി
കേരള സംസ്ഥാന വടം വലി അസ്സോസ്സിയേഷൻ നേതൃത്വത്തിൽ ഉഴവൂരിൽ വച്ച് നടത്തിയ സംസ്ഥാന മത്സരത്തിൽ അണ്ടർ 13 , അണ്ടർ 15, മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി മാറിയ ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഉപ്പുതറ പാലം ജംഗ്ഷനിലും, പഞ്ചായത്ത് ഓഫീസ് പടിക്കലും അനുമോദനം നല്കിയത്. ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ സി.ഐ ടി.യു നേതൃത്വത്തിൽ പാലം ജംഗ്ഷനിൽ നൽകിയ സ്വീകരണം മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ഷീല രാജൻ മധുരം നല്കി ആദരിച്ചു.
എം.എ സുനിൽ , ക്രിസ്റ്റി, സ്കൂൾ ഹെഡ്മിസ്ട്രസ് ഹെമിക് ടോം ,ഫാ : ബിജു എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രസിഡണ്ട് കെ.ജെ ജെയിംസ് അനുമോദനം നല്കി.വിവിധ കക്ഷി നേതാക്കളായ പി.നിക്സൺ , അഡ്വ. ബിജു ചെംപ്ളാവൻ , എന്നിവരും പങ്കെടുത്തു. സംസ്ഥാന തല വടം വലി മത്സരത്തിൽ അണ്ടർ 13 ആൺകുട്ടികൾ, അണ്ടർ 15 ആൺകുട്ടികൾ, അണ്ടർ 15 പെൺകുട്ടികളുടെ മത്സര ഇനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.ആൺ കുട്ടികളുടെ രണ്ട് വിഭാഗത്തിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഉപ്പുതറ പാലം ജംഗ്ഷനിൽ നിന്നും വിജയികൾക്ക് ലഭിച്ച ട്രോഫിയും മെഡലുകളുമായി വിദ്യാർത്ഥികൾ ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി.
എൻ. സി. സി. കേഡറ്റുമാർ , വിദ്യാർത്ഥികൾ അധ്യാപകർ,പി.ടി.എ ഭാരവാഹികൾ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്തു.നിരന്തരമായി കുട്ടികളുടെ കഠിനാധ്വാനത്തിൻ്റെ അംഗീകാരമാണ് സംസ്ഥാന തലത്തിൽ ഒന്നാമത് എത്താനായത്. റോബിൻസ് ജോസഫ്, വിഷ്ണു കെ.യു എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.ജില്ലാതല മത്സരങ്ങളിലും, കേരളോത്സവം, ഓണത്തോടൻബന്ധിച്ച് നടത്തിയ വടം വലി മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന കുട്ടികൾ നടത്തിയത്.
പി.ടി.എ പ്രസിഡണ്ട് ടോമി ജോസഫ് , ജോജോ ജോസഫ് , ജോസ് ടോം, ഷിബു ജോസഫ്, ജോജു ജോസഫ് , അരുൺ പൊടിപാറ , ഷിജോ ഫിലിപ്പ്, ഷൈനി റോബിൻ,അനിത ബിനു, എന്നിവർ നേതൃത്വം നൽകി.










