സീറ്റ് വിഭജനത്തിൽ അതൃപ്തി;വണ്ടൻമേട് ബി ജെ പി മണ്ഡലം കമ്മറ്റിയിൽ പൊട്ടിത്തെറി,രാജി ഭീഷണയുമായി മണ്ഡലം പ്രസിഡൻ്റും നേതാക്കളും

Nov 18, 2025 - 09:37
 0
സീറ്റ് വിഭജനത്തിൽ അതൃപ്തി;വണ്ടൻമേട് ബി ജെ പി മണ്ഡലം കമ്മറ്റിയിൽ പൊട്ടിത്തെറി,രാജി ഭീഷണയുമായി മണ്ഡലം പ്രസിഡൻ്റും നേതാക്കളും
This is the title of the web page

 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കരുണാപുരം ഗ്രാമ പഞ്ചായത്തിലെ എൻഡിഎ യിലെ സീറ്റ് വിഭജനമാണ് ബി ജെ പിയിൽ അതൃപ്തി സൃഷ്ടിച്ചത്. കരുണാപുരം പഞ്ചായത്ത് ഏഴാം വാർഡ് ഇത്തവണ ബിഡിജെഎസിന് നൽകാനാണ് ബി ജെ പി നേതൃത്വം തീരുമാനിച്ചത്. എന്നാൽ ബി ജെ പി മണ്ഡലം കമ്മറ്റി ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. ബിജെപിക്ക് ജയസാധ്യതയുള്ള വാർഡ് ബി ഡി ജെ എസിന് നൽകിയത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ ബി ജെ പി വണ്ടൻമേട് മണ്ഡലം പ്രസിഡൻ്റ് പി യു ജയകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 1
Slide 2

ഇവർ പാർട്ടി വിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മണ്ഡലം പ്രസിഡൻ്റ്, ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റ് ഉൾപ്പെടെ 12 ഭാരവാഹികളാണ് രാജി ഭീഷണി മുഴക്കിയിരിക്കുന്നത്.

മണ്ഡലം പ്രസിഡൻ്റ് ജയകൃഷ്ണൻ താമസിക്കുന്ന വാർഡാണ് കരുണാപുരം ഏഴാം വാർഡ്. ഈ വാർഡ് ഒരു കാരണവശാലും ബിഡിജെഎസിന് നൽകാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. നേതൃത്വം നിലപാട് തിരുത്തിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് രാജവക്കുമെന്ന നിലപാടിലാണ് മണ്ഡലം പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ

What's Your Reaction?

like

dislike

love

funny

angry

sad

wow