മുപ്പത്തിയാറാമത് ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന് മുരിക്കാശ്ശേരി സാക്ഷ്യം വാഹിക്കുന്നു... നവംബർ 17,18,19,20, 21 തീയതികളിൽ സെന്റ്. മേരിസ് HSS മുരിക്കാശ്ശേരിയിൽ
മുരിക്കാശ്ശേരി: പ്രൗഢഗംഭീരമായ വിളംബര ജാഥയോടുകൂടി ആരംഭിച്ച 36 മത് ഇടുക്കി റവന്യൂജില്ലാ നമുക്ക് കലോത്സവത്തിന്റെ ഉദ്ഘാടനം വർണ്ണശബളമായ ചടങ്ങുകളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നിർണ്ണാക്കുന്നേൽ കലോത്സവത്തിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജോസ്മി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി ഗീതാ പി സി സ്വാഗതമറിയിക്കുകയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡോളി സുനിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഇടുക്കി രൂപതയുടെ വിദ്യാഭ്യാസ ഡയറക്ടർ റവ. ഡോ. ജോർജ് തകടിയിൽ കലോത്സവത്തിനായി ആശംസകളും അനുഗ്രഹപ്രഭാഷണവും നൽകി.
കലോത്സവത്തിനോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ തന്നെ ട്രോഫിയും ക്യാഷ് സമ്മാനവും വിതരണം ചെയ്തു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സിബിച്ചൻ തോമസ്, സ്വീകരണ കമ്മിറ്റി ചെയർമാൻ ശ്രീ റോണിയോ അബ്രഹാം, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ലിബിൻ വെള്ളിയാന്തടം, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ സണ്ണി പൈമ്പള്ളിൽ, പാവനാത്മ കോളേജ് പ്രിൻസിപ്പൽ ശ്രീ സജി കെ. ജോസ്, സെൻമേരിസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജിജിമോൾ മാത്യു, സെൻമേരിസ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ സിജിമോൻ തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
സ്വീകരണ കമ്മിറ്റി കൺവീനർ ഷോജി ആന്റണി ചടങ്ങിനോടനുബന്ധിച്ച് കൃതജ്ഞത അർപ്പിച്ചു.










