കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെയും ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.
കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെയും ക്യാമ്പസ് ലിയോ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ബി ഷൈന്‍കുമാര്‍ ഉത്ഘാടനം നിര്‍വഹിച്ചു.
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ജില്ലയിലെ ആദ്യ ക്യാമ്പസ് ലിയോ ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ബി ഷൈന്‍കുമാര്‍ നിര്‍വഹിച്ചു.
100 വിദ്യാര്‍ഥികള്‍ ക്ലബ്ബില്‍ അംഗങ്ങളായി.യോഗത്തിൽ റിട്ടേർഡ് ഡ്രഗ് കൺട്രോൾ ഓഫീസർ എം. പി. ജോർജ് ലഹരിവിരുദ്ധ, മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. തുടർന്ന് മജീഷ്യൻ ജോൺ മാമ്പള്ളി മാജിക് ഷോയും നടത്തി. തുടർന്ന് കട്ടപ്പന ഓസാനം സ്‌കൂളില്‍ 87 കുട്ടികളുടെ ക്ലബ്ബും ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.
ക്യാബിനറ്റ് സെക്രട്ടറി സജി ചമേലി, ക്യാബിനറ്റ് ട്രഷറര്‍ വര്‍ഗീസ് ജോസഫ്, ചീഫ് പിആര്‍ഒ ജോര്‍ജ് തോമസ്, ഡിസ്ട്രിക്ട് പ്രോഗ്രാം സെക്രട്ടറിമാരായ വിനീത നിബു, ജോണ്‍ മാമ്പള്ളി, എം പി ജോര്‍ജ്, കെ പി വിനോദ് വരുണ്‍, അശോക് മേനോന്‍ എന്നിവര്‍ പങ്കെടുത്തു. ജബിന്‍ ജോസ്, ജോസഫ് ജോണി, എം എം ജോസഫ്, അമല്‍ മാത്യു, സന്തോഷ് ചാളനാട്, കെ സി ജോസ് എന്നിവര് നേതൃത്വം നൽകി.






