ദൈവദാസൻ ബ്രദർ ഫോർ ത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാ ചരണം 13 മുതൽ 21 വരെ കട്ടപ്പനയിൽ

Nov 11, 2025 - 18:44
 0
ദൈവദാസൻ ബ്രദർ ഫോർ ത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാ ചരണം 13 മുതൽ 21 വരെ കട്ടപ്പനയിൽ
This is the title of the web page

ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ എന്നറിയപ്പെ ടുന്ന ദൈവദാസൻ ബ്രദർ ഫോർ ത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാ ചരണം 13 മുതൽ 20 വരെ കട്ട പ്പന സെന്റ് ജോൺസ് ആശുപ ത്രി ചാപ്പലിലും 21ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി യിലുമായി നടക്കും.കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും ഇന്ത്യയിലെ ' സെൻ്റ് ജോൺ ഓഫ് ഗോഡ്' പ്രസ്ഥാനങ്ങളുടെയും സിസ്റ്റേ ഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണു ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1968ൽ ജർമനിയിൽ നിന്നു കട്ട പ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി സെന്റ് ജോൺസ് ആശുപത്രിയും, പ്രതീക്ഷ ഭവനും സ്‌ഥാപിച്ചു പ്രവർത്തിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2005 നവംബർ 21നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . തുടർന്ന് 2014ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.തുടർന്നുള്ള നാമകരണ നടപടികൾ നടന്നു വരികയാണ്. 2023-ൽ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്നു പരിശോധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭവൂധിക ശരീരം സെന്റ് ജോൺസ് സെമിത്തെരിയിലെ കല്ലറയിൽ നിന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചപ്പാലിലേക്ക് മാറ്റി അടക്കം ചെയ്തു. ശ്രദ്ധാചരണത്തിന്റെ ആദ്യ ദിനമായ 13 ന് 5.30 ന് കൃപാലയം ധ്യാനകേന്ദ്രത്തിലെ റവ. ഫാ ജിന്റോ മാണിക്ക ത്തുകുന്നേൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടത്തും. 

തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.30 ന് റവ. ഫാ. ഡോ. ഷിജു വട്ടംപുറത്ത്, റവ.ഫാ.ജോസ് മോൻ കൊച്ചുപുത്തൻ പുരയിൽ, റവ.ഫാ.വിനയ് തെക്കിനിയത്ത്, റവ. ഫാ. എബ്രഹാം പുറയാറ്റ്, റവ. ഫാ. തോമസ് തോപ്പിൽകളത്തിൽ റവ. ഫാ ജോസ് മംഗലത്തിൽ, റവ. ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ എന്നിവർ വി. കുർബാന അർപ്പിച്ചു കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തും. സമാപന ദിനമായ 21 ന് കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ നടക്കുന്ന ആഘോഷമായ വി. കുർബാനക്ക് അഭിലാ ബാദ് രൂപതാധ്യഷൻ മാർ ജോസഫ് തച്ചാ പറമ്പത്ത് മുഖ്യ കാർമികത്യം വഹിക്കും.

തുടർന്ന് കട്ടപ്പന പള്ളിയിൽ നിന്ന് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് ജപമാല റാലിയും തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടക്കുമെന്ന് സെന്റ് ജോൺസ് ആശുപത്രി ചാപ്ലയിൻ റവ. ഫാ. മാത്യു കൊല്ലംപറമ്പിൽ, സുപ്പീരിയർ ബ്ര. റോയി ജോസഫ് പള്ളിപ്പറമ്പിൽ, ഫാ. ജോസ് മംഗലത്തിൽ, ബ്ര. ബൈജു വാലുപറമ്പിൽ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow