കാഞ്ചിയാറില്‍ ഔഷധ സസ്യത്തോട്ടം
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുളള നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ കട്ടപ്പന റോട്ടറി ക്ലബ് അപ് ടൗണിന്റെ നേതൃത്വത്തില്‍ ഔഷധ സസ്യത്തോട്ടം, പൂന്തോട്ടം, പച്ചക്കറി തോട്ടം - എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു.ആയുഷ് പദ്ധതിയില്‍ പരാമര്‍ശിക്കുന്ന വിവിധ ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍, പച്ചക്കറി തൈകള്‍ എന്നിവയുടെ നടീല്‍ പ്രവര്‍ത്തനങ്ങളും നടത്തി. കട്ടപ്പന റോട്ടറി ക്ലബ് അപ്ടൗണ്‍ പ്രസിഡന്റ് അഭിലാഷ്.എ.എസ്.
അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുക്കുട്ടന്‍, ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ഷിജി സിബി മാളവന, റോട്ടറി ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നരിയമ്പാറ ജനകീയാരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ടെസി ജോര്‍ജ് സ്വാഗതവും മിഡ് ലെവല്‍ സര്‍വ്വീസ് നേഴ്‌സ് രാധിക നായര്‍ നന്ദിയും രേഖപ്പെടുത്തി. ആശ പ്രവര്‍ത്തകര്‍, മറ്റ് സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതായിരുന്നു.