ഇടുക്കി ജില്ലാ പൊലീസിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു.
നമ്മുടെ നാടിനെ ലഹരിമുക്തമാക്കുവാനും, അതിലൂടെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാനും ലഹരിക്കെതിരെ കേരളാ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം യുവതീ-യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ത്രിദിന മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.
തൊടുപുഴയില്‍ നിന്ന് ആരംഭിച്ച് ചെറുതോണിയില്‍ അവസാനിക്കുന്ന ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ റാലി, പര്യടനം നടത്തി കടന്നുവരുന്ന ജില്ലയിലെ വിവിധയിടങ്ങളില്‍ എസ്.പി.സി വിദ്യാര്‍ത്ഥികളും, സ്ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, പൊതു ജനങ്ങളും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും, അവബോധ ക്ലാസുകളും, ഫ്ലാഷ് മോബുകളും അവതരിപ്പിക്കും.
നവംബര്‍ പത്താം തീയതി തിങ്കളാഴ്ച രാവിലെ 09.00 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം. സാബു മാത്യു ഐ.പി.എസ് റാലി ഫ്ലാഗ്ഓഫ് ചെയ്യുകയും തുടര്‍ന്ന് കാളിയാർ - വണ്ണപ്പുറം - കഞ്ഞിക്കുഴി - ചേലച്ചുവട് - അടിമാലി - വഴി വൈകുന്നേരം മൂന്നാറില്‍ എത്തുകയും ചെയ്യും.
നവംബര്‍ പതിനൊന്നാം തീയതി ചൊവ്വാഴ്ച രാവിലെ 08.30 മണിക്ക് മൂന്നാറില്‍ നിന്ന് ആരംഭിക്കുന്ന റാലി പൂപ്പാറ - രാജാക്കാട് - ചെമ്മണ്ണാർ - ഉടുമ്പൻചോല - നെടുങ്കണ്ടം - തൂക്കുപാലം - പുളിയൻമല - അണക്കര വഴി വൈകുന്നേരം കുമളിയില്‍ എത്തുകയും ചെയ്യും.
നവംബര്‍ പന്ത്രണ്ടാം തീയതി ബുധനാഴ്ച രാവിലെ 08.30 മണിക്ക് കുമളിയില്‍ നിന്ന് ആരംഭിക്കുന്ന റാലി വണ്ടിപ്പെരിയാർ - പീരുമേട് - കുട്ടിക്കാനം - ഏലപ്പാറ - വാഗമൺ - ഉപ്പുതറ - കട്ടപ്പന – തങ്കമണി വഴി വൈകുന്നേരം ചെറുതോണിയില്‍ എത്തി അവസാനിക്കും. ചെറുതോണി ജംഗ്ഷനില്‍ വച്ച് സമാപനസമ്മേളനവും നടത്തപ്പെടും.
നമ്മുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ "യോദ്ധാവ് " വാട്‌സ്ആപ്പ് നമ്പരായ ???????????????????????????????????????? -ലേക്ക് സന്ദേശം അയയ്ക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.
മയക്കുമരുന്ന് രഹിത നവസമൂഹത്തിനായി-ഏവരുടേയും ശ്രദ്ധയും സഹകരണവും, ജാഗ്രതയും ഇടുക്കി ജില്ലാ പോലീസ് ആവശ്യപ്പെടുന്നു










