ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രവർത്തക സമിതി യോഗം; 2025 നവംബർ 8, 9 തീയതികളിൽ കട്ടപ്പന സരസ്വതി വിദ്യാപീഠം സ്കൂളിൽ
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രവർത്തക സമിതി യോഗം 2025 നവംബർ 8, 9 തീയതികളിൽ കട്ടപ്പന സരസ്വതി വിദ്യാപീഠം സ്കൂളിൽ നടക്കുന്നു.വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ ഗോപാലൻകുട്ടി മാസ്റ്റർ ദീപ പ്രജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു.
വിദ്യാഭാരതി ദക്ഷിണ ക്ഷേത്ര കാര്യദർശി എൻ സി റ്റി രാജഗോപാൽ സന്നിഹിതനായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ .രാധാകൃഷ്ണൻ, സംസ്ഥാന സംഘടനാ സെക്രട്ടറി ആർ. അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി അൻപതോളം വിദ്യാഭ്യാസ പ്രവർത്തകർ സമിതി യോഗത്തിൽ പങ്കെടുക്കുന്നു






