മൂന്നാറില്‍ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം;മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

Nov 5, 2025 - 18:21
 0
മൂന്നാറില്‍ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം;മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു
This is the title of the web page

മൂന്നാറില്‍ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നിലവില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂന്നാറില്‍ മുംബൈ സ്വദേശിയായ യുവതിയെ ടാക്‌സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നേരത്തെ മൂന്ന് ഡ്രൈവര്‍മാരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശ മൂന്നാര്‍ ഡിവൈഎസ്പി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇവരുടെ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. യൂബര്‍ ടാക്‌സി ഡ്രൈവറില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കൂടുതല്‍ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. 

മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയരുന്നു. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും അപമര്യാദ കാണിച്ച ഡ്രൈവര്‍മാര്‍ക്കും ഒത്താശ ചെയ്ത പൊലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങള്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow