മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി, സ്വീകരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി,സ്വീകരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
നൂറുകണക്കിന് വാഹനങ്ങളുടെയും വൈദീകരുടെയും അകമ്പടിയോടുകൂടി തുറന്ന വാഹനത്തിൽ ഇടുക്കി കവല,അശോക ജംഗ്ഷൻ, ടി. ബി ജംഗ്ഷൻ വഴി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസന ആസ്ഥാനം സ്ഥിതി ചെയ്യുന്ന സെൻ്റ് ജോർജ് യാക്കോബായ സുറിയാനി ദേവാലയത്തിലേക്ക് ശേഷ്ട ബാബയെ ആനനയിച്ചു. പിതാവ് സ്ലീബാ ഉയർത്തി എല്ലാവർക്കും ആശിർവാദം നൽകി.
തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ സക്കറിയസ മോർ പീലിക്സിനോസ് തിരുമേനി സ്വാഗതം ആശംസിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവയ്ക്ക് ഇടുക്കി ഭദ്രാസനത്തിന്റെ ആദരവായി അംശവടി മെത്രാപ്പോലീത്ത നൽകി. ഭദ്രാസന സെക്രട്ടറി ജോൺ വർഗീസ് പഞ്ഞിക്കാട്ടിൽ
കോർ എപ്പീസ്കോപ്പാ ഭദ്രാസനത്തിന് വേണ്ടി ശ്രേഷ്ഠ ബാവയെ ഹാരം അണിയിച്ചു. തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ,കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി, മോൺസിഞ്ഞോർ എബ്രഹാം പുറയാറ്റ്, ബിജു മാധവൻ, ഹാഫീസ് യൂസഫ് അൽ കൗസരി , കെ വി വിശ്വനാഥൻ, സാജൻ ജോർജ് എന്നിവർ സംസാരിച്ചു. പുതുതായി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനവും നടന്നു






