പതിറ്റാണ്ടുകളായിട്ടുള്ള കട്ടപ്പനക്കാരുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് . കട്ടപ്പന ബൈപ്പാസ് റോഡിൽ തണലിടം പദ്ധതി ഒരുങ്ങുന്നു. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നിർമ്മാണ ശിലാസ്ഥാപനം അനാചാദനം ചെയ്തു
കട്ടപ്പനക്കാർക്കും കട്ടപ്പനയിൽ എത്തുന്നവർക്കും സമയം ചെലവഴിക്കാൻ ഒരിടം ഇല്ല എന്നത് പതിറ്റാണ്ടുകളായി നേരിടുന്ന ഒരു ദുരവസ്ഥയായിരുന്നു. ഹൈറേഞ്ചിന്റെ തലസ്ഥാനമായ കട്ടപ്പന നഗരത്തിലേക്ക് ദിനംപ്രതി നിരവധി ആളുകളാണ് എത്തുന്നത്. ഉച്ചസമയത്ത് അടക്കം ആളുകൾക്ക് വിശ്രമിക്കാൻ ഇടം ഉണ്ടായിരുന്നില്ല. എന്നാൽ തണൽമരം നിൽക്കുന്ന ബൈപോസ്റോഡ് ആണ് ഇവർ തിരഞ്ഞെടുത്തത്. തുടർന്ന് നഗരസഭ ഇവിടെ തണലിടം പദ്ധതി നിർമ്മിക്കാൻ പദ്ധതിയിട്ടു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് പദ്ധതി ആരംഭത്തിൽ എത്തിയത് . ശിലാസ്ഥാപന അനാചാദനം ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിൽ 37 ലക്ഷവും നഗരസഭ 15 ലക്ഷവും ഉൾപ്പെടെ 52 ലക്ഷം രൂപായുടെ നിർമ്മാണത്തിനാണ് തുടക്കം കുറിച്ചത്.മരങ്ങൾ നശിപ്പിക്കാതെ കല്ല് കെട്ടി സംരക്ഷിച്ച് ഇരിപ്പിടങ്ങൾ, പൂച്ചെടികൾ, സോളാർലൈറ്റ് , ക്യാമറ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ,കഫറ്റേരിയ എന്നിവയാണ് തണലിടത്തിൽ വരുന്നത്.
നിർമ്മാണ ഉദ്ഘാടന യോഗത്തിൽ വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷയായിരുന്നു.നഗരസഭ ചെയർപേഴ്സൺ ബീന ടോമി,നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.ജെ ബെന്നി, മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ സിബി പാറപ്പായിൽ, സിജു ചക്കും മൂട്ടിൽ, ജോയി ആനിത്തോട്ടം, സിജോമോൻ ജോസ് , ഐബിമോൾ രാജൻ, ബീന സിബി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് , BJP ജില്ലാവൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ , കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ , വിവിധ സംഘടന പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.






