കട്ടപ്പന താലൂക്കാശുപത്രിയുടെ നവീകരിച്ച അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി ഉത്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന താലൂക്കാശുപത്രിയുടെ നവീകരിച്ച അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു.ഇൻഫെക്ഷൻ കൺട്രോൾ പ്രൊജക്റ്റിൻ്റെ ഭാഗമായി ഹെൽത്ത് ഗ്രാൻ്റ് ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി ഉത്ഘാടനം നിർവ്വഹിച്ചു.
നഗരസഭാവൈസ് ചെയർമാൻ അഡ്വ. കെ.ജെ.ബെന്നി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ സിജു ചക്കും മൂട്ടിൽ , ആശുപത്രി സുപ്രണ്ട് ഉമാദേവി തുടങ്ങിയവർ സംസാരിച്ചു.
രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായ വിവിധ പ്രവർത്തനങ്ങളാണ് കട്ടപ്പന താലൂക്കാശുപത്രിയിൽ നടന്നു വരുന്നത്. ഉത്ഘാടന ചടങ്ങിൽ ആശുപത്രി ജീവനക്കാരടക്കം നിരവധി പേർ പങ്കെടുത്തു.




