മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽനിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. 6 കുറ്റക്കാർ ഉണ്ടെന്നു.

Nov 5, 2025 - 09:10
 0
മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽനിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. 6 കുറ്റക്കാർ ഉണ്ടെന്നു.
This is the title of the web page

മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽനിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. 6 കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടിക്കഴിഞ്ഞാൽ ഉടൻ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ടാക്സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു മൂന്നാറിലും ഓടും. തടയാൻ ടാക്സി തൊഴിലാളികൾക്ക് അവകാശമില്ല. മൂന്നാറിൽ നടക്കുന്നതു തനി ഗുണ്ടായിസമാണ്. ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ടാക്സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതിന്റെ ഫലം അവർ അനുഭവിച്ചു. മൂന്നാറിൽ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ കട‌ുത്ത നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുതെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, അറസ്റ്റിലായ 3 ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ആർടിഒയ്ക്കു കത്തുനൽകി. ഇവരുടെ വാഹന പെർമിറ്റ്‌ റദ്ദു ചെയ്യുന്നതിനുള്ള കത്ത് ഇന്നു നൽകുമെന്നും ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow