ഇടുക്കി വെള്ളപ്പാറയിൽ മലയാള ഭാഷാ ദിനാഘോഷ സെമിനാർ സംഘടിപ്പിച്ചു
മലയാള ദിനാഘോഷത്തോടനുബന്ധിച്ചും ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ടും വെള്ളാപ്പാറ നേച്ചർ എഡ്യുക്കേഷൻ സെന്ററിൽ വച്ച് സെമിനാർ നടത്തി.
മാതൃഭാഷയും സാംസ്കാരിക ജീവിതവും എന്നതായിരുന്നു വിഷയം. അഡ്വ: പി എം ബാബു പള്ളിപ്പാട്ട് ( കേരള ഹയർസെക്കൻഡറി എജുക്കേഷൻ, റിസോഴ്സ് പേഴ്സൺ ), മോബിൻ മോഹൻ ( എഴുത്തുകാരൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ) ഇടുക്കി ഫ്ലൈയിംഗ് സ്ക്വാഡ് ഡി എഫ് ഒ M G വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.യോഗത്തിന് പി കെ വിപിൻദാസ് AFC സോഷ്യൽ ഫോറെസ്റ്ററി , സുനിൽ മാത്യു (റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്റ്ററി വൈൽഡ് ലൈഫ് ഡിവിഷൻ ഇടുക്കി) എന്നിവർ പ്രസംഗിച്ചു.ഇടുക്കി ഡിവിഷനുകളിലെ സ്റ്റാഫുകളും നഗരംപാറ, അയ്യപ്പൻകോവിൽ റേഞ്ചുകളിലെ സ്റ്റാഫും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.






