കർഷക മോർച്ച ഇടുക്കി ജില്ലാ സൗത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിന് മുമ്പിൽ വായ് മൂടികെട്ടി നിൽപ്പ് സമരം നടത്തി

Nov 1, 2025 - 15:52
 0
കർഷക മോർച്ച ഇടുക്കി ജില്ലാ സൗത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിന് മുമ്പിൽ വായ് മൂടികെട്ടി നിൽപ്പ് സമരം  നടത്തി
This is the title of the web page

പഴയ ബസ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. പിണറായി വിജയൻ സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനെതിരെയും, അതീവ ദാരിദ്രമുക്ത കേരളം എന്ന ജനദ്രോഹ നടപടിക്കെതിരെയും, വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണത്തിൽ നൂറിൽ അധികം കർഷകർക്ക് ജീവൻ നഷ്ടപ്പെടുകയും,കൃഷിദേഹണ്ഡങ്ങൾ നഷ്ടപ്പെടുത്തുന്ന വന്യ മൃഗങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാത്തതിലും കർഷകർക്ക് ഉപധിരഹിത പട്ടയം നല്‌കാത്തതിലും ഏലം കർഷകർക്ക് കാർഡമം രജിസ്ട്രേഷൻ നടപടി നിർത്തി വച്ചതിലും പ്രതിഷേധിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കർഷക മോർച്ച ഇടുക്കി ജില്ലാ സൗത്ത് പ്രസിഡണ്ട്  M N മോഹൻദാസിന്റെ അദ്ധ്യക്ഷധയിൽ കൂടിയ യോഗം BJP സൗത്ത് ജില്ലാ പ്രസിഡണ്ട് V C വർഗീസ് ഉത്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, BJP സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, BJP മണ്ഡലം പ്രസിഡണ്ട് അഡ്വ.സുജിത്ത് ശശി, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സനോജ് സരസ്സൻ,ഗോപി ഊളാനിയിൽ,പ്രസാദ് അമൃതേശ്വരി,T C ദേവസ്യ, ഗൌതം, KN പ്രകാശ്,രത്നമ്മ ഗോപിനാഥ്,P K പ്രസാദ്, സുരേഷ്‌കുമാർ, സുരേഷ് ബാബു,പളനിവേൽ,ഷിനു,B.രവി, ജോർജ് മാത്യൂ, T B ഹരി, രാജൻ മണ്ണൂർ,തങ്കച്ചൻ കണ്ടങ്കുളം, അജേഷ്, ജോസ് വേഴപ്പറമ്പിൽ, ജോയ് എടപ്പാടി, ചന്ദ്രശേഖരൻ,ഈശ്വരൻ പാറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow