ഇടുക്കി ജില്ലാ പോലീസ് സ്പോർട്സ് മീറ്റ് നവംബർ ഒന്നിന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ

Oct 31, 2025 - 15:21
 0
ഇടുക്കി ജില്ലാ
 പോലീസ് സ്പോർട്സ് മീറ്റ്  നവംബർ ഒന്നിന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ
This is the title of the web page

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും, മാനസിക ഉലാസത്തിനുമായി ജില്ലാ പോലീസ് മീറ്റ് -2025 സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിൽ നടന്ന കായിക മത്സരങ്ങളോടൊപ്പം 2025 നവംബർ ഒന്നിന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് അത് ലറ്റിക് മത്സരങ്ങൾ, വടംവലി മത്സരം, പഞ്ചഗുസ്‌തി മത്സരം എന്നിവ നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന സബ്‌ഡിവിഷന് DPC CUP എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന സബ്‌ഡിവിഷന് DPC CUP റണ്ണർ അപ്പ് ട്രോഫിയും നൽകും. ശനിയാഴ്ച രാവിലെ 09:30 ന് വർണ്ണാഭമായ മാർച്ച് പാസ്റ്റ് നടക്കും.തുടർന്ന് നടക്കുന്ന മത്സരങ്ങൾ ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു IPS ഉദ്ഘാടനം ചെയ്യും. അഡിഷണൽ എസ്. പി. ഇമ്മാനുവൽ പോൾ അധ്യക്ഷത വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന DySP നിഷാദ് മോൻ വി. എ സ്വാഗതം ആശംസിക്കും. നെടുങ്കണ്ടം സി. ഐ. ജർലിൻ. വി. സ്കറിയ കൃതഞ്ഞത പറയും. ജില്ലയിലെ DySP മാർ, പോലീസ് ഉദ്യോഗസ്ഥർ, കായിക പ്രേമികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.വൈകുന്നേരം 6.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി കെ എം. സാബു മാത്യു ഐ പി എസ് സമ്മാനങ്ങൾ വിതരണം ചെയ്യും. അഡിഷണൽ എസ്. പി ഇമ്മാനുവൽ പോൾ യോഗത്തിൽ അധ്യഷത വഹിക്കും.

 ഡി വൈ എസ് പി.മാരായ കെ. ആർ. ബിജു, ആർ. സന്തോഷ് കുമാർ, മാത്യു ജോർജ്, വി. എ. നിഷാദ് മോൻ, ഷാജു ജോസ്, പി. കെ സാബു, ടി. എ. യൂനസ്, വിശാൽ ജോൺസൺ, രാജൻ കെ അരമന, ചന്ദ്രകുമാർ, ജോസ് മാത്യു, ജോയി മാത്യു, കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അബ്‌ദുൾ റസാഖ്, സെക്രട്ടറി അനീഷ് കുമാർ എന്നിവർ പങ്കെടുക്കും.എച്ച് സനൽ കുമാർ യോഗത്തിന് സ്വാഗതം ആശംസിക്കും. പി.എച്ച്. ജമാൽ നന്ദി പറയും.

What's Your Reaction?

like

dislike

love

funny

angry

sad

wow