ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കിഫ് ബി ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു

Oct 31, 2025 - 16:48
 0
ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കിഫ് ബി  ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു
This is the title of the web page

സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഇരട്ടയാർ ശാന്തി ഗ്രാം ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പഠന പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയാണ് സ്കൂള് മുന്നേറുന്നത്.എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് സർക്കാർ ഈ സ്കൂളിലെ മുന്നോട്ട് കൊണ്ടുപോകുന്നതും ഈ സ്കൂളിനായി പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഉടുമ്പഞ്ചോല എംഎൽഎ എംഎം മണി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി 90 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചിരിക്കുന്നത്. ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആണ് നടന്നത്.മൂന്ന് നിലകളിലായാണ് കെട്ടിടം പണികഴിപ്പിക്കുന്നത് കെട്ടിടത്തിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. എല്ലാ നിലകളിലും ോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട് ആധുനിക കാലത്തെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ഷൈൻ ജോസഫ് അധ്യക്ഷനായി.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് എസ് പി സി ജില്ലാതല ക്വിസ് വിജയിക്ക് ക്യാഷ് അവാർഡ് വിതരണം എംഎം മണി എംഎൽഎ നിർവഹിച്ചു.

സ്കൂൾ പ്രധാന അധ്യാപിക സുനിതാ റാണി ടി എസ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വെള്ളക്കട എസ് എം സി ചെയർമാൻ അജയൻ എൻ ആർ .പിടിഎ വൈസ് പ്രസിഡണ്ട് സജി ഭാസ് മോഹൻ എസ് എം ഡി സി ചെയർമാൻ പി ബി ഷാജി കോൺട്രാക്ടർ ബിബി അഞ്ചാനി സീനിയർ അസിസ്റ്റൻറ് ഉഷ കെ എസ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow