ഇടുക്കി എക്സ്പ്രസ് ദേവപ്രിയയെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ആദരിച്ചു
സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സ് മീറ്റിൽ 100 മീറ്റർ സ്പ്രിന്റിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത ഇടുക്കി കാൽവരിമൗണ്ട് സ്കൂൾ വിദ്യാർത്ഥിനി ദേവപ്രിയ ഷൈബുവിനെയും,അവളുടെ പരിശീലകൻ മിസ്റ്റർ ടിബിൻ ജോസഫിനെയും റോട്ടറി ക്ലബ് ഓഫ് കട്ടപ്പന Harmony Projects ന്റെ ഭാഗമായി ആദരിച്ചു.
ക്ലബ് പ്രസിഡന്റ് ഡോ. വിനോദ്കുമാർ ടി.എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദേവപ്രിയക്കും കുടുംബത്തിനും പൊന്നാട അണിയിച്ചു ആദരം നൽകി.ക്ലബിന്റെ ഭാഗത്ത് നിന്ന് കാഷ് അവാർഡും സമ്മാനിച്ചു.ദേവപ്രിയയുടെ നേട്ടം ഇടുക്കിയുടെ അഭിമാനമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
“ഭാവിയിൽ ഒളിമ്പിക്‌സ് മെഡൽ നമ്മുടെ നാട്ടിൽ എത്തിക്കണമെന്നത് റോട്ടറിയുടെ സ്വപ്നമാണ്. ക്ലബിന്റെ മുഴുവൻ പിന്തുണയും നിങ്ങൾക്കുണ്ടാകും,” എന്നും ഈ വിജയം കൂടുതൽ കുട്ടികളിൽ ദേശീയ-അന്തർദേശീയ വേദികളിൽ വിജയിക്കാനുള്ള സ്വപ്നം വളർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.CHS Calvary Mount ടീമിനെ വിജയത്തിലേക്ക് നയിച്ച പരിശീലകൻ ടിബിൻ ജോസഫിനും റോട്ടറി ക്ലബ്ബ് പൊന്നാടയും സ്മാരകഫലകവും നൽകി ആദരിച്ചു.
ചടങ്ങിൽ ക്ലബ് സെക്രട്ടറി അജോ എബ്രഹാം, PDG അഡ്വ ബേബി ജോസഫ്, ബൈജു എബ്രഹാം, പി.എം. ജോസഫ്, ജോസഫ് തോമസ്, ഫാ. ജെയിംസ് കുര്യൻ, ജോസ് അറക്കൽ, സിബിച്ചൻ, l ബൈജു ജോസ് തുടങ്ങി എല്ലാ റോട്ടേറിയൻമാരും ചടങ്ങിൽ പങ്കെടുത്തു.ഇതുപോലെ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ ഭാവിയിലും തുടരുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.






