കട്ടപ്പന കൃഷിഭവനിൽ പച്ചക്കറി തൈകളുടെയും വിത്തിന്റെയും വിതരണം നടന്നു

Oct 31, 2025 - 13:07
 0
കട്ടപ്പന കൃഷിഭവനിൽ പച്ചക്കറി തൈകളുടെയും വിത്തിന്റെയും വിതരണം നടന്നു
This is the title of the web page

ജനകീയ ആസൂത്രണം-2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി തൈകളുടെയും വിത്തിന്റെയും വിതരണം നടത്തിയത്. നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉത്ഘാടനം നിർവഹിച്ചു.

 വഴുതന, തക്കാളി,പച്ചമുളക്, ക്യാബേജ്,കോളിഫ്ലവർ എന്നിവയുടെ ഹൈബ്രിഡ് തൈകളും, പാവൽ, ബീൻസ്, വള്ളിപ്പയർ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും അടങ്ങിയ കിറ്റാണ് കർഷകർക്ക് വിതരണം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി മുഖ്യ പ്രഭാഷണം നടത്തി മുഖ്യപ്രഭാഷണം നടത്തി. ആകെ 1000 ഗുണഭോക്താക്കൾ ഉള്ള ഈ പദ്ധതി ക്കായി 2 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ചടങ്ങിൽ കൗൺസിലർമാരായ ഐ ബി മോൾ രാജൻ, സോണിയ ജയ്ബി, ബീനാ സിബി, കൃഷി ഓഫീസർ ആഗ്നസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow