കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യ ത്തിൽ വെള്ളയാംകുടി സെൻറ് ജെറോംസ് സ്കൂളിൽ ദിശ എക്സ്പോ സംഘടിപ്പിച്ചു
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും തൊഴിൽ അവസരങ്ങളുംനേരിട്ട് മനസ്സിലാക്കുന്നതിന്കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോള സെൻറ് കൗൺസിലിംഗ്സെൽ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ദിശ ഹയർ എഡ്യുക്കേഷൻ എക്സ്പോ.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ദിശ എക്സ്പോ വെള്ളയാംകുടി സെൻ്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂകൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. മുപ്പതിലധികം സ്റ്റാളുകളും വിവിധ കരിയർ മേഖലകളിലെ സെഷനുകളും, കെ.ഡാറ്റ് പരീക്ഷ, ഉന്നത പഠനത്തെ കുറിച്ചുള്ള വിശദമായ സെമിനാറുകളും ഉൾപ്പെടുത്തിയാണ് മിനി ദിശ 2025 എന്ന പേരിൽ എക്സ്പോ സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നതിനും ഉന്നത പഠനത്തെക്കുറിച്ചും കരിയറിനെ ക്കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിനുമുള്ള അവസരവും ദിശ കരിയർ എക്സ്പോയിലൂടെ ഒരുക്കിയിരുന്നു.
പത്തു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാ ക്കളും എക്സ്പോയിൽ പങ്കെടുത്തു.നഗരസഭ കൗൺസിലർമാരായ ഐബി മോൾ രാജൻ, ബീനാ സിബി, സ്കൂൾ പ്രിൻസപ്പാൾ ജിജി ജോർജ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജയ്സൺ ജോൺ തുടങ്ങിയവർ സംസാരിച്ചു.






