ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകുന്നത് നിയമാനുസൃതം; കേരള കോൺഗ്രസ് (എം)
1993 ലെ ഭൂപതിവ് നിയമ പ്രകാരമുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നല്കാൻ തടസമായിരുന്നത് ലാൻഡ് രെജിസ്റ്ററിൽ ഉടമസ്ഥന്റെ പേരില്ല ,ഏലം അല്ലാത്ത കൃഷി ഏതെന്നും രേഖപ്പെടുത്തിയിട്ടില്ല എന്ന കാരണത്താലാണ്.കട്ടപ്പന പ്രദേശം ടൗൺ ഷിപ്പ് എന്ന് രേഖപ്പെടുത്തി ഭൂമി അളന്നു മാറ്റി ഇട്ടിരുന്നു . ഈ പ്രദേശത്ത് 1993 റൂൾ അനുസരിച്ച് പട്ടയം നൽകുന്നതിന് കേന്ദ്ര അനുമതി ലഭിച്ച ഭൂമിയാണ് .
സി എച്ച് ആർ പ്രദേശത്തിനുള്ളിൽ അനുമതി ലഭിച്ച 20363.1594 ഹെക്ടർ ഭൂമിയിൽ 16000 ഹെക്ടർ ഭൂമിക്കാണ് ഇത് വരെ പട്ടയം നൽകിയിട്ടുള്ളത് 2005 ലെ സി എച്ച് ആർ ഭൂമിക്കെതിരെ സുപ്രീം കോടതിയിൽ കേസ് നില നിൽക്കുന്ന സമയത്ത് തന്നെയാണ് 2009 ൽ സുപ്രീം കോടതി 1993 റൂൾ അനുസരിച്ച് കൊടുത്ത പട്ടയങ്ങളും കേന്ദ്ര അനുമതിയും ശരിയാണെന്ന് വിധി ഉണ്ടായത് .കേന്ദ്ര അനുമതി ലഭിച്ച ഭൂമിയ്ക്ക് പട്ടയം നൽകുന്നതിന് നിയമ തടസമില്ല.
1973 ,74 കാലഘട്ടങ്ങളിൽ സർവ്വേ ഓഫ് ഇന്ത്യയുടെ കൊണ്ടുർ സർവേയിലും കട്ടപ്പനയിലെ കെട്ടിടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് 1984 ൽ ദേവികുളം ആർ ഡി ഓ തയാറാക്കിയ റിപ്പോർട്ട് അനുസരിച്ചാണ് 1993 ലെ 20363.1594 ഹെക്ടർ സ്ഥലത്തിന് കേന്ദ്ര അനുമതി ലഭിച്ചത് .അതിൽ ഉൾപ്പെട്ട കട്ടപ്പന അടക്കം ടൗൺ ഷിപ്പിലെ പട്ടയം കൊടുക്കാൻ തടസമായി നിൽക്കുന്നത് ലാൻഡ് രെജിസ്റ്ററിൽ ഉടമയുടെ പേരില്ല എന്ന കാരണമായിരുന്നു.
16.10.2025 ലെ മന്ത്രി സഭയുടെ തീരുമാനത്തോടെ ഷോപ് സൈററ്റിൽ കെട്ടിടങ്ങളുടെ അളവ് നോക്കാതെ പട്ടയം നല്കാൻ ഉത്തരവായത്. എക്കാലവും പട്ടയ കുരുക്കുകൾ ഉണ്ടാക്കുന്നതിന് വേണ്ടി കേസുകൾ നൽകുന്ന ചില വ്യക്തികൾ രംഗത്ത് വന്ന് സി എച്ച് ആർ പട്ടയ നടപടികൾ സ്റ്റേ ചെയ്തത് കൊണ്ട് എങ്ങനെ ഷോപ്പ് സൈറ്റ് പട്ടയം കൊടുക്കും എന്ന് പറഞ്ഞ വലിയ വിവാദം ഉണ്ടാക്കുകയാണ്.
1993 ലെ കേന്ദ്ര അനുമതി ലഭിച്ചതും സുപ്രീം കോടതി ശരി വെച്ചതുമായ ഭൂമിയ്ക്ക് പട്ടയം നൽകുവാൻ കഴിയുന്ന സാഹചര്യത്തിൽ സർക്കാർ എത്രയും വേഗം പട്ടയം നൽകണം എന്ന ആവശ്യം ഉന്നയിക്കാതെ സി എച്ച് ആറുമായി നിലനിൽക്കുന്ന കേസിനെ ബന്ധിപ്പിച്ച് പട്ടയം ലഭ്യമാകുന്നതിന് കട്ടപ്പന അടക്കമുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം ലാഭ്യമാക്കാതെയിരിക്കാനും കോടതികളിൽ പോയി തടസമുണ്ടാകാനാണ് ഡി സി സി സെക്രട്ടറി അടക്കം ശ്രമിക്കുന്നത് .ഇത് സാധാരണ ജനം തിരിച്ചറിയും .
കാലങ്ങളായി ഭൂപതിവ് ചട്ടത്തിന് വിരുദ്ധമായി നിർമ്മാണം നടക്കുന്നു എന്ന് പറഞ്ഞു കേസുമായി നടക്കുന്ന ഇത്തരം ആളുകളെ കോൺഗ്രസ്സ് നേതൃത്വം സംരക്ഷിക്കുന്നു എന്നാണ് തോന്നുന്നത്.അവരെ മാറ്റി നിർത്താൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറാകുമോ ലാൻഡ് രജിസ്റ്റർ അടിസ്ഥാന രേഖയായി സ്വീകരിക്കേണ്ടതില്ല 1993 റൂളിൽ 2F ൽ പറയുന്ന ദേവികുളം ആർ ഡി ഓ തയ്യാറാക്കിയ രജിസ്റ്റർ അടിസ്ഥാന രേഖയായി പരിഗണിക്കുന്നതിന് വേണ്ടി സർക്കാരിന്റെ പരിഗണനയിലാണ് ഈ സമയത്ത് ആണവസ്ഥാ വിവാദം ഉണ്ടാക്കി.
1993 റൂൾ അനുസരിച്ച് പട്ടയം നല്കാൻ കഴിയും എന്നുള്ള വസ്തുത മറച്ച് വെച്ച് വീണ്ടും കോടതികളിൽ വ്യാജ പരിസ്ഥിതി സംഘടനകളെ കൂട്ട് പിടിച്ച് നടത്തുന്ന കാലങ്ങളുടെ ചതി പ്രയോഗം ഇടുക്കിയിലെ ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്ന ഇത്തരം ആളുകളെ ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറ്റി നിർത്തണം.
വണ്ടന്മേട് പഞ്ചായത്തിലെ ഏല പട്ടയത്തിൽ ചട്ട ലംഘനം ചൂണ്ടി കാണിച്ച് വീട് നിർമ്മിക്കുന്നതിനെതിരെ ദേവികുളം ആർ ഡി ഓ യ്ക്ക് പരാതി നൽകിയ വ്യക്തി തന്നെ നെടുംകണ്ടത്ത് പത്ര സമ്മേളനം നടത്തി ഏല പട്ടയത്തിൽ വീട് നിർമ്മിക്കാൻ കഴിയുന്നില്ല എന്ന് പ്രസ്താവന നടത്തുന്നത് അപഹാസ്യമാണ് .
2014 ൽ പരാതി നൽകുകയും അന്നത്തെ റവന്യൂ മന്ത്രി അടൂർ പ്രകാശും,ഇടുക്കി എം പി പി ടി തോമസും ആർ ഡി ഓയ്ക്ക് കൊടുത്ത നിർദേശം അനുസരിച്ചാണ് ആദ്യമായി ഏല പട്ടയത്തിലെ ബെഡ് നിർമ്മിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകിയത്.ഇത്തരം നിലപാടുകളാണ് പിന്നീട് നിയന്ത്രണം കൊണ്ട് വരാൻ കാരണമായത് .നിരന്തരമായി വ്യക്തി വിരോധവും പണ പിരിവിനും വേണ്ടി പരാതികൾ നൽകുന്നവരെ മാറ്റി നിർത്താൻ കോൺഗ്രസ്സ് തയ്യാറാവണം .ഈ കാര്യങ്ങൾക്ക് കോൺഗ്രസ്സ് ജില്ലാ നേതൃത്വം മറുപടി പറയുമോ .?
കോടതികളിൽ നേരിട്ട് കേസ് കൊടുത്തില്ല എന്ന് പറയുന്നവർ ഓരോ സ്ഥലത്തും നേരിട്ടും അനുയായികൾ മുഖേനയും നിരവധി കേസുകൾ കൊടുക്കുകയും ആ പരാതികളുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്ക് ഉണ്ടാകുന്ന സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പിന്നീട് ജില്ലയ്ക്ക് മുഴുവൻ വ്യപകമാവുകയും ഭൂ വിഷയങ്ങൾ സങ്കീർണ്ണമാവുകയും ചെയ്യുകയാണ് .
ഇങ്ങനെ കർഷകർക്കും ചെറുകിട വ്യപാരികൾക്കും എതിരെ നിരന്തരം കേസുമായി പോകുന്ന ഈ വ്യക്തി പറഞ്ഞതുപോലെ പൊതു രാഷ്ട്രീയം അവസാനിപ്പിക്കുന്നത് തന്നെയാണ് ജില്ലയ്ക്ക് ഗുണകരമാണ് .അതിന് അദ്ദേഹം തയ്യാറാകണമെന്ന് കേരള കോൺഗ്രസ്സ് (എം) ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി ആവശ്യപ്പെട്ടു .
പത്ര സമ്മേളനത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാബു മണിമലക്കുന്നേൽ ,ജിൻസൺ പൗവത്ത് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ പാർട്ടി നെടുംകണ്ടം മണ്ഡലം പ്രസിഡന്റ് ഷാജി എം ഊരോത്ത് എന്നിവർ പങ്കെടുത്തു










