ഉപ്പുതറയിൽ വളർത്തുമൃഗ കടത്തൽ;വാഹനം പൊലീസ് പിടിച്ചെടുത്തു
വളർത്തു മൃഗങ്ങളെ വെടിവച്ച് പിടി കൂടി മാംസ വ്യാപാരം നടത്തുന്ന സംഘത്തിൻ്റെതെന്നു കരുതപ്പെടുന്ന ജീപ്പ് ഉപ്പുതറ പോലീസ് പിടികൂടി.ഹെൽബറിയ കിളിപാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത ജീപ്പ്. ഇയാളും വേട്ട സംഘത്തിലെ പ്രധാനിയാണെന്നു പറയപ്പെടുന്നു.
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ പരപ്പിൽ നിരപ്പു ഭാഗത്തുള്ള വർക് ഷോപ്പിനു സമീപത്തുനിന്നുമാണ് ജീപ്പ് കസ്റ്റഡിയിലെടുത്തത്.വളർത്തുമൃഗങ്ങളെ കാണാതായ രാത്രികാലങ്ങളിൽ പലപ്പോഴും ജീപ്പുമായി സംഘം കറങ്ങിനടക്കുന്നതായി ദൃക്സാക്ഷികളിൽ ചിലർ പോലീസിൽ വിവരം അറിയിച്ചിരുന്നു.
കാണാതായ വളർത്തുമൃഗത്തിൻ്റ ഉടമസ്ഥരിൽ ഒരാളായ മൂന്നാം ഡിവിഷനിൽ ഡെന്നീസ്, ബേബി എന്നിവരിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.എന്നാൽ മോഷണ സംഘത്തിൻ്റെ ഇടനില കാരനായി നിന്ന് കേസ് ഒത്തുതീർപ്പിലെത്തിക്കുവാൻ ചിലർ ശ്രമം നടത്തിയതായും ഉള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്.






