കട്ടപ്പന മാർക്കറ്റ് കുന്തളംപാറ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് റോഡിൽ പ്ലാവിൻ തൈകൾ നട്ടു
കട്ടപ്പന മാർക്കറ്റ് കുന്തളംപാറ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് റോഡിൽ പ്ലാവിൻ തൈകൾ നട്ടു.നിരവധി തവണ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപമുയരുന്നത്.ടൗണിലെ ഏറെ തിരക്കേറിയ റോഡിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്.
സ്ത്രീകളും കുട്ടികൾ അടക്കം നിരവധി കാലനട യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൂടാതെ മഴ പെയ്താൽ സമപത്തേ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും പതിവാണ്.ഞായറാഴ്ചകളിൽ 100 കണക്കിന് അന്യ സംസ്ഥാനക്കാർ തമ്പടിക്കുന്ന സ്ഥലമാണ് ഈ അവസ്ഥയിലായിരിക്കുന്നത്.
ഇവിടെയുള്ള ഓട്ടോ സ്റ്റാൻഡിൽ കിടക്കുന്ന ജനങ്ങളിൽ ഇരിക്കുന്ന ഡ്രൈവർമാരുടെ മേൽ ചെളി വെള്ളം തെറിക്കുന്നതും വേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.അടിയന്തരമായി റോഡിൻറെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് സമീപവാസികൾ പറയുന്നത്.






