നവീകരിച്ച കട്ടപ്പന മുൻസിപ്പൽ കെ ജെ മാത്യു മെമ്മോറിയൽ ടൗൺ ഹാളിന്റെ ഉദ്ഘാടനം നടന്നു
നവീകരിച്ച കട്ടപ്പന മുനിസിപ്പൽ ടൗൺഹാളിന്റെ ഉദ്ഘാടനം നടന്നു. ഇടുക്കി എംപി അഡ്വക്കേറ്റ് കൂരിയാക്കോസ് ഉദ്ഘാടനം നിർവഹിച്ചു.കട്ടപ്പന നഗരസഭ 65 ലക്ഷം രൂപ മുടക്കിയാണ് ടൗൺഹാൾ നവീകരിച്ചത്.സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കുംപ്രയോജനകരമാംവിധം ആധുനിക കാലഘട്ടത്തിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ടൗൺഹാൾ നവീകരിച്ചിരിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡീൻ കുര്യക്കോസ് എംപി പറഞ്ഞു.
മുൻകാലങ്ങളിൽ നല്ല രീതിയിലുള്ള സർക്കാരിൻറെ ധനസഹായം മുൻസിപ്പാലിറ്റികൾ ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ സാമ്പത്തിക ഞെരുക്കം എന്നുപറഞ്ഞ് ഫണ്ടുകൾ എല്ലാം വെട്ടിച്ചുരുക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
ആധുനിക കാലത്തിനു വേണ്ട എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ടൗൺഹാൾ നവീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. ചടങ്ങിൽ കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ബി പാറപ്പായി അധ്യക്ഷനായിരുന്നു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കറ്റ് ഇ എം ആഗസ്തി യുഡിഎഫ് ജില്ലാ ചെയർമാനും നഗരസഭ കൗൺസിലറുമായ ജോയ് വെട്ടിക്കുഴി നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി മറ്റ് നഗരസഭ കൗൺസിലർമാർ ജീവനക്കാർ കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ ഹരിത കർമ്മ സേന അംഗങ്ങൾ പൊതുജനങ്ങൾ അടക്കം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.ഉദ്ഘാടന ചടങ്ങിൽ എൽഡിഎഫ് ബിജെപി കൗൺസിലർമാർ ബഹിഷ്കരിച്ചു. ഇതോടൊപ്പം യുഡി എഫ്‌ലെ ചില കൗൺസിലർമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.










