പണിപൂർത്തിയാക്കാതെ കട്ടപ്പന ടൗൺ ഹാളിന്റെ പ്രവർത്തനം ആരംഭിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിക്ഷേധവുമായി എത്തിയ ബി ജെ പി പ്രവർത്തകരെ ടൗൺ ഹാൾ പരിസരത്തു വച്ച് പോലീസ് തടഞ്ഞു. ടൗൺ ഹാളിൻ്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
കട്ടപ്പന നഗരസഭ പണി പുർത്തിയാകാതെ എംപി യെ വെച്ച് ടൗൺ ഹാൾ ഉദ്ഘാടനം നടത്തിക്കൊണ്ട് നടത്തുന്നത് മുൻസിപ്പാലിറ്റി നടത്തുന്ന ഏറ്റവും അവസാനത്തെ അഴിമതിയുടെ ഉദാഹരണം ആണെന്നും കട്ടപ്പനയിൽ മുനിസിപ്പാലിറ്റി ഭരണസമിതി നിരവധി പുറത്തിയാക്കാത്ത പദ്ധതികൾ ഇലക്ഷൻ മുന്നിൽ കണ്ട് തിടുക്കത്തിൽ നടത്തുന്നത് ജനങ്ങളെ പറ്റിക്കാനാണ് എന്നും ബിജെപി ആരോപിച്ചു.
പ്രതിക്ഷേധ പരിപാടി ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അഡ്വ. സുജിത് ശശി ഉദ്ഘടനം ചെയ്തു. ബിജെപി മേഖല പ്രസിഡണ്ട് കെ. എൻ ഷാജി, എം. എൻ മോഹൻദാസ്, ടിസി ദേവസ്യ, സി എൻ രാജപ്പൻ, രതീഷ് പിസ്, വിഷ്ണു പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.






