കട്ടപ്പന ടൗണ്‍ ഹാള്‍ നവീകരണത്തിന്റെ മറവില്‍ നഗരസഭ ഭരണസമിതി അഴിമതി നടത്തിയതായി എല്‍ഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റി ആരോപിച്ചു
ഇപ്പോഴത്തെ നവീകരണം കൊണ്ട് നഗരസഭയ്‌ക്കോ ജനങ്ങള്‍ക്കോ പ്രയോജനമില്ല.നഗരസഭ ഭരണസമിതിക്ക് യാതൊരുവിധ ആസൂത്രണവുമില്ലെന്നതിന്റെ തെളിവാണിത്. ഹൈറേഞ്ചിലെ പട്ടണമായി വളര്‍ന്ന കട്ടപ്പനയ്ക്ക് പാര്‍ക്കിങ് സൗകര്യവും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ടൗണ്‍ ഹാളാണ് ആവശ്യമെന്ന് നേതാക്കൾ പറഞ്ഞു.
നിലവിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ അടിനിലയില്‍ പാര്‍ക്കിങും മുകളില്‍ ടൗണ്‍ ഹാളുമായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ കഴിയും. എന്നാല്‍ ഇടിഞ്ഞുവീഴാറായ കെട്ടിടം കോടികള്‍ മുടക്കി നവീകരിച്ചതിനു പിന്നില്‍ അഴിമതിയല്ലാതെ മറ്റൊന്നുമല്ല. ബലക്ഷയമുളള കെട്ടിടത്തിന് ഇത്രയും പണം മുടക്കാന്‍ പദ്ധതി തയാറാക്കിയ നഗരസഭ ഭരണസമിതിക്കെതിരെ വിജിലന്‍സില്‍ ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ വി ആര്‍ സജി, അഡ്വ. മനോജ് എം തോമസ്, സി എസ് അജേഷ് , എം സി ബിജു, ലൂയിസ് വേഴമ്പത്തോട്ടം, കെ എന്‍ കുമാരന്‍, ബിജു വാഴപ്പനാടി എന്നിവര്‍ പെങ്കെടുത്തു.






