ഉടുമ്പൻചോല ഖജനാപ്പാറയിൽ കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു

ഉടുമ്പൻചോല ഖജനാപ്പാറയിൽ കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഖജനാപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മധ്യപ്രദേശ് ദിണ്ഡോരി സ്വദേശി കല്യാൺ മകൻ മനോജ് കുമാറാണ് (38) അറസ്റ്റിലായത്. ഇയാളിൽ നിന്നും 1.510 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മധ്യപ്രദേശിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് 500 രൂപയുടെ ചെറു പൊതികളിലായി ഖജനാപ്പാറ, രാജകുമാരി ഭാഗങ്ങളിൽ വില്പന നടത്തി വരികയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്ക്വാഡ് അംഗം എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, ഡപ്യൂട്ടി കമ്മീഷണർ സ്ക്വാഡ് അംഗം ജോഷി VJ , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ പി. ജി, കെ. എൻ. രാജൻ, ഷനേജ് കെ, പ്രിവൻ്റീവ് ഓഫീസർ ജോജി ഇ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റിൽസ് ജോസഫ്, സന്തോഷ് തോമസ്, ഷിബു ജോസഫ്, വനിതാസിവിൽ എക്സൈസ് ഓഫീസർ അശ്വതി വി എന്നിവർ പങ്കെടുത്തു