ഇടുക്കി ചീന്തലാർ അമ്പലപ്പാറയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാക്കളെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു

ചീന്തലാർ അമ്പലപ്പാറ കുറ്റിക്കൽ ബിജുകുമാറിൻ്റെ വീട്ടിൽ നടന്ന റെയ്ഡിലാണ് ഉപ്പു തറ പോലീസ് 3 കിലോ കഞ്ചാവ് പിടികൂടിയത്. ബിജുകുമാറിനെയും വീട്ടിലുണ്ടായിരുന്ന സുഹൃത്ത് ജനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരെയും പോലീസ് ചോദ്യം ചെയ്തതോടെ പശുപ്പാറയിൽ ജനീഷിൻ്റെ വീട്ടിൽ കഞ്ചാവ് സൂഷിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചു.
തുടർന്ന് ഉപ്പുതറ പോലീസ് വാഗമൺ പോലീസിൽ വിവരമറിയിക്കുകയും, വാഗമൺ പോലീസ് നടത്തിയ റെയ്ഡിൽ 2 കിലോ കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ലഭിച്ച കഞ്ചാവ് കേസ് ഉപ്പു തറയിലും വാഗമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസ് വാഗമണ്ണിലും രജിസ്റ്റർ ചെയ്തു. പ്രതികൾ രണ്ട് പേരും ഉപ്പുതറ പോലീസ് കസ്റ്റഡിയിലാണ്.
കഞ്ചാവ് സ്റ്റോക്ക് ചെയ്ത് വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഉപ്പുതറ പോലീസ് അമ്പലപ്പാറ ബിജുവിൻ്റെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.ഈ സമയം ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. ഉപ്പുതറ എസ് ഐ പ്രദീപ് കുമാർ പി എൻ ൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
പ്രതികൾ ഇതര സംസ്ഥാനത്ത് നിന്നാണ് കഞ്ചാവ് എത്തിച്ച് ചില്ലറ വില്പന നടത്തി വന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് കൂടുതലായും കഞ്ചാവ് വില്ലന നടത്തി വന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.