അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. നവംമ്പർ 1 ന് അതിദരിദ്രരില്ലാത്ത കേരളമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കാഞ്ചിയാർ പഞ്ചായത്തിലെ വികസന സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

അതിദരിദ്രരെ സംരക്ഷിക്കു എന്ന ആശയം കൊണ്ടു വന്നത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയാണ്. 67000 അതിദരിദ്രരെയാണ് കണ്ടത്തിയത്. ഇവരെയെല്ലാം ഉയർത്തി പൊതുസമൂഹത്തിനൊപ്പം എത്തിക്കാ കഴിഞ്ഞു. നവംബർ 1 ന് അതിദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി റോഷി അഗസ്റ്റിൽ വികസന സെമിനാർ ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
കാഞ്ചിയാർ പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷം നടത്ത വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ചർച്ച ചെയ്യാനുമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. വികസന സെമിനാറിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. സെമിനാറിൽ സർക്കാരിൻ്റെ വികസന പ്രവർത്തനത്തിൻ്റെ പ്രദർശനവും നടന്നു. വികസന സെമിനാരിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട അധ്യക്ഷത വഹിച്ചു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിപി ജോൺ മുഖ്യപ്രഭാഷണം നടത്തി. കാഞ്ചിയാർ പഞ്ചായത്ത വൈസ് പ്രസിഡൻ്റ് വിജയകുമാരിജയകുമാർ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ് പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രൻ, ബിന്ദു മധുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു..