വയോജനങ്ങളെ മാനസിക സംഘർഷത്തിൽ നിന്നൊക്കെ ഒഴിവാക്കി സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുവരാൻ ഉതകുന്ന നല്ല മാർഗമാണ് വയോജന സംഗമങ്ങൾ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Oct 17, 2025 - 14:12
 0
വയോജനങ്ങളെ മാനസിക സംഘർഷത്തിൽ നിന്നൊക്കെ ഒഴിവാക്കി സ്വയം പര്യാപ്തതയിലേക്ക്  കൊണ്ടുവരാൻ ഉതകുന്ന നല്ല മാർഗമാണ് വയോജന സംഗമങ്ങൾ എന്ന്  മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

വയോജനങ്ങളെ മാനസിക സംഘർഷത്തിൽ നിന്നൊക്കെ ഒഴിവാക്കി സ്വയം പര്യാപ്തതത്തിലേക്ക് കൊണ്ടുവരാൻ ഉതകുന്ന നല്ല മാർഗമാണ് വയോജന സംഗമങ്ങൾ എന്ന് സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.വയോജനങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുവാൻവയോജന കമ്മീഷൻ സംസ്ഥാനത്ത് നിയമം മൂലം രൂപീകൃതമായി ഇത് നടപ്പിലാക്കാൻ കഴിഞ്ഞ ഇന്ത്യ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ സാമൂഹിക സുരക്ഷ വയോമിത്രം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വയോജന സംഗമം വർണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ആടിയും പാടിയും സന്തോഷിച്ച ഒരു ദിവസം. ഏകാന്തത നിറഞ്ഞ വീട്ടകങ്ങളിലെ മൂകതയിൽ നിന്നുള്ള മാറ്റം ഓരോരുത്തരുടേയും മുഖത്ത് പ്രകടമായിരുന്നു.

പ്രായത്തിന്റെ അവശതകൾ മറന്ന് ആർത്തുല്ലസിച്ചത് വയോജന ആളായിരുന്നു മുഖ്യ ആകർഷണംപാട്ടു പാടിയും നൃത്തമാടിയും തുടങ്ങിയ കലാ പ്രകടനങ്ങൾ അവതരിപ്പിച്ചും, പ്രായം ഒന്നിനും തടസമല്ലെന്നും അത് വെറും നമ്പർ മാത്രമാണെന്നുള്ള നേർക്കാഴ്ചയായിരുന്നു കട്ടപ്പനയിൽ സംഘടിപ്പിച്ച വയോജന സംഗമം

കട്ടപ്പന നഗരസഭ വ യോജന സംഗമം പള്ളിക്കവല സി എസ് ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്തിയത്.  വർണ്ണപ്പകിട്ട് എന്ന പേരിലാണ് സംഗമം നടത്തിയത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും വയോജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.സംഗമത്തിൽ വെയ്ച്ച വിവിധ കലാപരിപാടികളും നടന്നു.

കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി അദ്ധ്യക്ഷയിരുന്നു .ജില്ല കളക്ടർ ഡോ: ദിനേശൻ ചെറുവത്ത് നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ ജെ ബെന്നി നഗരസഭാ സെക്രട്ടറി അജി കെ തോമസ് മറ്റു നഗരസഭ കൗൺസിലർമാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.വിഭവസമൃദ്ധമായ ഉച്ചഭക്ഷണം അടക്കം സംഗമത്തിന്റെ ഭാഗമായി നഗരസഭ ഒരുക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow