ഉപ്പുതറക്ക് പിന്നാലെ പുലിപ്പേടിയൊഴിയാതെ അടിമാലി 200ഏക്കര്‍ മേഖലയും
ഉപ്പുതറക്ക് പിന്നാലെ പുലിപ്പേടിയൊഴിയാതെ അടിമാലി 200ഏക്കര്‍ മേഖലയും.200 ഏക്കര്‍ മുക്കാലേക്കര്‍ ഭാഗത്ത് പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തി.200 ഏക്കര്‍ മെഴുകുംചാല്‍ റോഡിനോരത്ത് നിരവധിയിടങ്ങളിലാണ് ഇത്തരത്തില്‍ കാല്‍പ്പാടുകള്‍ ഉള്ളത്.സംഭവം അറിഞ്ഞ് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും പ്രദേശത്ത് നിരീക്ഷണം നടത്തുകയും ചെയ്തു.ജാഗ്രതാ നടപടികളുടെ ഭാഗമായി പ്രദേശത്ത് തടത്തിപ്പടി റോഡിന് സമീപം നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.വിവിധയിടങ്ങളിലായി പതിഞ്ഞ കാല്‍പ്പാടുകളുടെ പഗ്ഗ്മാര്‍ക്കും ശേഖരിച്ചു.കാല്‍പ്പാടിന് പത്ത് സെന്റീമീറ്ററിനടുത്ത് വ്യാസമുള്ളതായി മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷനംഗം കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു.പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടതോടെ ആശങ്കയിലാണ് നാട്ടുകാർ.