ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി കട്ടപ്പന ഗവ. കോളേജിൽ സൗജന്യ യുജിസി നെറ്റ് പരിശീലനം സംഘടിപ്പിക്കുന്നു

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി കട്ടപ്പന ഗവ. കോളേജിൽ സൗജന്യ യുജിസി നെറ്റ് പരിശീലനം സംഘടിപ്പിക്കുന്നു.ന്യൂനപക്ഷ ക്ഷേമവകുപ്പും കടപ്പന ഗവ. കോളേജും ചേർന്ന് സംഘടിപ്പിക്കുന്ന പരിശീലനത്തിൽ ഹ്യുമാനിറ്റീസ് ജനറൽ പേപ്പർ, മലയാളം എന്നീ കോഴ്‌സുകൾക്കാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയവർക്കും ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയവർക്കും ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന.
അപേക്ഷ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 17. അപേക്ഷാ ഫോമും വിശദവിവരങ്ങളും .www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 8075601634 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.