തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (13) മുതല്‍

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (ഒക്ടോബര്‍ 13) രാവിലെ 10 മുതല്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 17 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
അടിമാലി ഗ്രാമപഞ്ചായത്തിലെ നറുക്കെടുപ്പ് രാവിലെ 10 നും തുടര്‍ന്ന് കൊന്നത്തടി (10.20) ബൈസണ്‍വാലി (10.40),വെള്ളത്തൂവല്‍ (11),പള്ളിവാസല്‍ (11.20), ഇടുക്കി കഞ്ഞിക്കുഴി (12), വാത്തിക്കൂടി (12.20) അറക്കുളം (12.40) കാമാക്ഷി (1 മണി), വാഴത്തോപ്പ് (2), മരിയാപുരം (2.20), കുമാരമംഗലം (2.40), മുട്ടം (3), ഇടവെട്ടി (3.20), കരിങ്കുന്നം (4), മണക്കാട് (4.20), പുറപ്പുഴ (4.40) ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പും നടക്കും. ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് 15ന്് അവസാനിക്കും.
എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 21നാണ് ജില്ലാപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ 10 നും കട്ടപ്പനയിലെ 11നും നടക്കും.