രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം; കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം 3 മരണം

കിണറ്റിൽച്ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മതിലിടിഞ്ഞ് ഇവരുടെ സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനും മരിച്ചു. കൊല്ലം നെടുവത്തൂരിലാണ് സംഭവം. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടമുണ്ടായത്. നെടവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്തായ ശിവകൃഷ്ണൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ സോണി എസ്.കുമാർ എന്നിവരാണ് മരിച്ചത്.
സുഹൃത്തായ ശിവകൃഷ്ണനും അർച്ചനയും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് അർച്ചന കിണറ്റിൽചാടുകയായിരുന്നു. ഉടൻ തന്നെ ശിവകൃഷ്ണൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു. സ്കൂബ ഡൈവേഴ്സ് ഉൾപ്പടെയുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക് എത്തുകയും ചെയ്തു. ഫയർഫോഴ്സ് എത്തുമ്പോൾ ആതിരക്ക് ജീവനുണ്ടായിരുന്നു. ഇവരെ രക്ഷിക്കാനായി സോണി കിണറ്റിൽ ഇറങ്ങുകയായിരുന്നു.